തെലങ്കാനാ നിയമസഭാ തിരഞ്ഞടുപ്പ് ചുമതല രമേശ് ചെന്നിത്തലയെ ഏൽപ്പിച്ച് കോൺഗ്രസ്
8 November 2023
തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പ് ചുമതല രമേശ് ചെന്നിത്തലയെ ഏൽപ്പിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. സംസ്ഥാനത്തെ എഐസിസി പ്രത്യേക നിരീക്ഷകനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. നിലവിൽ തെലങ്കാനയിൽ കോൺഗ്രസ്-സിപിഐ കൂട്ടുകെട്ട് ഒന്നിച്ചാണ് മത്സരിക്കുക.
കോൺഗ്രസിനൊപ്പം ചേർന്നുകൊണ്ട് തെലങ്കാനയിൽ സഖ്യമില്ലെന്ന് സിപിഎം വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഐയുടെ നിർണായക തീരുമാനം വന്നത്. ഈ സഖ്യത്തിൽ സിപിഐക്ക് മത്സരിക്കാൻ ഒരു സീറ്റും ലഭിച്ചു. കോൺഗ്രസ് പാർട്ടിയുടെ സിറ്റിംഗ് സീറ്റായ കൊത്തഗുഡം മണ്ഡലമാണ് സിപിഐക്ക് നൽകിയത്. ഇവിടെ പോനംനേനി സാംബശിവറാവു ആണ് കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുക.