കോൺഗ്രസിന് വിജയം നൂറുശതമാനം ഉറപ്പ്; കർണാടകയിൽ കുടുംബയോഗങ്ങളും റോഡ് ഷോയുമായി രമ്യഹരിദാസ് എംപി


അധികാരത്തിനെയും ജുഡീഷ്യറിയെയും ഉപയോഗിച്ച് കോൺഗ്രസ് പാർട്ടിയെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും പാരമ്പര്യവും പിന്തുടരുന്നവരാണ് കോണ്‍ഗ്രസുകാര്‍. കര്‍ണാടകയില്‍ ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
കർണാടകയിലെ രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എച്ച്.കുസുമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടക മലയാളി കോണ്‍ഗ്രസ് നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്.
ബിജെപി കമ്മീഷന്‍ സര്‍ക്കാറിനെതിരെയുള്ള ജനവികാരം ശക്തമാണ്. ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ആശയങ്ങള്‍ ഉള്‍കൊള്ളുന്നവരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പമുണ്ടെന്നും രമ്യയുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഷോയില്‍ അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ .മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഇത്തവണ കോണ്‍ഗ്രസിന്റെ കൂടെയാണ്. അഴിമതിയും വര്‍ഗീയതയും കൊണ്ട് പൊറുതിമുട്ടിയ ജനം ഇപ്പോഴുള്ള ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ത്തുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിലെ കുടുംബയോഗങ്ങളിലെ സജീവമായ ജനപങ്കാളിത്തം കോണ്‍ഗ്രസിന്റെ വ്യക്തമായ മേല്‍ക്കൈയാണ് കാണിക്കുന്നത്. കോൺഗ്രസിന് ഇത്തവണ വിജയം നൂറുശതമാനം ഉറപ്പാണെന്നും രമ്യ പറയുന്നു.