രൺബീർ കപൂർ ചിത്രം രാമായണംപ്രതിസന്ധിയിൽ; ചിത്രീകരണം നിര്‍ത്തിവച്ചു

single-img
21 May 2024

രൺബീർ കപൂർ നായകനാകുന്ന ബോളിവുഡ് സിനിമ രാമായണം വലിയ പ്രതിസന്ധിയിൽ . കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടർന്ന് നിതേഷ് തിവാരി ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ചുവെന്നാണ് വിവരം.

സിനിമയിൽ സീതയായി സായ് പല്ലവി എത്തുന്നുണ്ട്. യാഷ് രാവണനായി അഭിനയിക്കുന്നു . ഷൂട്ടിംഗ് നിർത്തിവച്ചതുമായി ബന്ധുപ്പെട്ട് ചിത്രവുമായി അടുത്തൊരു വ്യക്തി മിഡ് ഡേയോട് പ്രതികരിച്ചിരുന്നു. ചിത്രം നിര്‍ത്താന്‍ നോട്ടീസ് ലഭിച്ചിരുന്നുവെന്ന് ഈ വ്യക്തി സ്ഥിരീകരിക്കുന്നുണ്ട്.

“നോട്ടീസിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം തുടർന്നിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ പൂര്‍ണ്ണമായും ചിത്രം നിർത്തിവച്ചിരിക്കുകയാണ്. നോട്ടീസിലെ നിയമവശങ്ങള്‍ പഠിച്ചുവരുകയാണ്. ഇപ്പോള്‍ വന്ന കേസില്‍ സമവായത്തിലെത്തിയ ശേഷം മാത്രമേ ചിത്രീകരണം പുനരാരംഭിക്കൂ.

അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” – സിനിമയുമായി അടുത്ത വ്യക്തി മിഡ‍് ഡേയോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവായിരുന്ന മധു മണ്ടേന ഇടയ്ക്ക് ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ബാധ്യതകളും നഷ്ടപരിഹാരം നൽകാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് ഇപ്പോള്‍ ലഭിച്ചത് എന്നാണ് വിവരം.