രണ്‍ബിര്‍ കപൂര്‍ നായകനായെത്തിയ തൂ ഝൂടി മേയ്‍ന്‍ മക്കാര്‍’ 100 കോടി ക്ലബില്‍
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/03/n48188966016792797583091c160a2923e27ead2f80143a6d3937cb7ee34693eed43e7cc073b9f52d289df6.jpg)
രണ്‍ബിര്‍ കപൂര്‍ നായകനായെത്തിയ ചിത്രമാണ് ‘തൂ ഝൂടി മേയ്‍ന്‍ മക്കാര്‍’. ‘പ്യാര്‍ ക പഞ്ച്നമ’യും, ‘ആകാശ്‍വാണി’യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജന്‍ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്.
ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ ചിത്രം 100 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്.
ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്‍ന്‍ മക്കാര്‍’ 101.98 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്‍ന്‍ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജന്‍, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ടി സിരീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിലും ലവ് രഞ്ജന് പങ്കാളിത്തമുണ്ട്. ലവ് രഞ്ജനും അങ്കൂര്‍ ഗാര്‍ഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. യാഷ് രാജ് ഫിലിംസാണ് രണ്‍ബിര്‍ ചിത്രം വിതരണം ചെയ്‍തിരിക്കുന്നത്.