ജീവിതയാത്രയും സിനിമ നല്‍കിയ സൗഭാഗ്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തി ആത്മകഥ എഴുതാനൊരുങ്ങി റാണി മുഖര്‍ജി
9 October 2022
ജീവിതയാത്രയും സിനിമ നല്‍കിയ സൗഭാഗ്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തി ആത്മകഥ എഴുതുകയാണ് ബോളിവുഡ് നടി റാണി മുഖര്‍ജി.
നടിയുടെ ജന്മദിനത്തില്‍ 2023 മാര്‍ച്ച് 21-ന് ‘കാന്‍ഡിഡ് ഇന്റിമേറ്റ്’ എന്ന ആത്മകഥാപുസ്തകം പുറത്തിറക്കുമെന്ന് പ്രസാധകര്‍ അറിയിച്ചു.
സ്ത്രീ എന്ന നിലയില്‍ 25 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ പലപ്പോഴും മുന്‍വിധിക്ക് ഇരയായിരുന്നു. മുന്നോട്ടുള്ള വഴികളില്‍ നേരിട്ട കഷ്ടതകളെയും പരീക്ഷണങ്ങളെയും കുറിച്ച് പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കുട്ടിക്കാലംമുതല്‍ കടന്നുപോയ കാര്യങ്ങളിലേക്കുള്ള തിരിച്ചുപോക്കു കൂടിയായിരിക്കും പുസ്തകമെന്ന് റാണി മുഖര്‍ജി പറഞ്ഞു.
1996-ല്‍ പതിനാറാം വയസ്സില്‍ ബംഗാളിചിത്രമായ ബിയേര്‍ഫൂലിലൂടെയാണ് റാണി സിനിമയിലെത്തിയത്.