ബിനോയ് കോടിയേരിക്കെതിരായ പീ‍ഡന കേസ് 80 ലക്ഷം കൊടുത്തു ഒത്തു തീർപ്പാക്കി

single-img
29 September 2022

മുംബൈ:ബിനോയ് കോടിയേരിക്കെതിരായ പീ‍ഡന കേസ് ഒത്തുതീര്‍പ്പായി. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നല്‍കിയെന്നാണ് ഒത്തുതീര്‍പ്പ് കരാറില്‍ പറയുന്നത്.

നിയമപടികള്‍ നടപടികള്‍ മതിയാക്കാന്‍ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു.

കുട്ടിയുടെ അച്ഛന്‍ ആരെന്ന കണ്ടെത്താന്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത് വരും മുന്‍പെയാണ് കേസ് ഒത്ത് തീര്‍പ്പിലാവുന്നത്. കേസ് അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തര്‍ക്കമാണ് കാര്യങ്ങള്‍ ഇത്രകാലം നീട്ടിയത്. 80 ലക്ഷം രൂപ കുട്ടിയുടെ ചെലവിലേക്ക് നല്‍കിയെന്നാണ് കരാര്‍ വ്യവസ്ഥയായി രേഖയിലുള്ളത്. എന്നാല്‍ കുഞ്ഞിന്‍റെ പിതൃത്വത്തെ കുറിച്ച്‌ കരാറില്‍ ഒന്നും പറയുന്നുമില്ല.

2019ലാണ് ബിഹാര്‍ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.പരാതി വ്യാജമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തിലേറെയായി പരിശോധനാ ഫലം സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിയില്‍ കിടപ്പുണ്ട്. ഇത് തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ഈ വര്‍ഷം ആദ്യം യുവതി കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഒത്ത് തീര്‍പ്പിലേക്ക് കാര്യങ്ങള്‍ വേഗം നീങ്ങിയത്.കേസ് അവസാനിച്ചതോടെ ഇനി ഡിഎന്‍എ പരിശോധാ ഫലവും തുറക്കേണ്ടതില്ല. കേസില്‍ ബിനോയ് കുറ്റക്കാരനെന്ന് കാണിച്ച്‌ ഓഷിവാര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണ നടപടികള്‍ പുരോഗമിക്കവേയാണ് ഹൈക്കോടതിയില്‍ ഇരുവരും ഒത്ത് തീര്‍പ്പിലെത്തിയത്.