ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് മുറിവുകള്‍ കാണാൻ വസ്ത്രം നീക്കാനാവശ്യപ്പെട്ടു; മജിസ്‌ട്രേറ്റിനെതിരെ കേസ്
3 April 2024
ബലാത്സംഗത്തിനിരയായ യുവതിയോട് കോടതിയില്‍ വച്ച് മുറിവുകള്‍ തനിക്ക് കാണാൻ വസ്ത്രം നീക്കാനാവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്. യുവതിയുടെ പരാതിയിൽ രാജസ്ഥാനിലെ കരൗലി ജില്ലയിലെ മജിസ്‌ട്രേറ്റിനെതിരെയാണ് കേസെടുത്തത്. മാർച്ച് 19നായിരുന്നു യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ മാര്‍ച്ച് 27 ന് ഹിന്ദൗണ്‍ സദര്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.
കേസിന്റെ വിചാരണയിൽ മുറിവുകള്‍ കാണിക്കുന്നതിനായി വസ്ത്രം മാറ്റാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞിരുന്നു. എന്നാൽ വസ്ത്രം മാറാൻ വിസമ്മതിച്ച യുവതി കോടതിയിൽ മൊഴി മാത്രം നൽകിയ ശേഷം മാര്‍ച്ച് 30ന് മജിസ്ട്രേറ്റിനെതിരെ പരാതിനൽകി.