പ്രതിഫല കാര്യത്തിൽ നയനെയും തൃഷയെയും വീഴ്ത്തി രശ്മിക മന്ദാന

single-img
17 June 2024

തെന്നിന്ത്യൻ സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ പോപ്പുലാരിറ്റിക്ക് പുറമെ തൃഷയും നയന്‍താരയും തമ്മില്‍ മത്സരിച്ചിരുന്നു. എന്നാൽ തൃഷയ്ക്ക് മുകളില്‍ തന്നെയായിരുന്നു എല്ലായ്പ്പോഴും നയന്‍താരയുടെ പ്രതിഫലം. പക്ഷെ ഇപ്പോള്‍ പ്രതിഫലകാര്യത്തില്‍ നയന്‍താരയ്ക്ക് മുന്നിലേക്ക് മറ്റൊരു നടി എത്തിയിരിക്കുകയാണ്.

എന്നാൽ ഇതൊരു സീനിയര്‍ നടി അല്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ദക്ഷിണേന്ത്യയിലെ എല്ലാ നടിമാരെയും ഇപ്പോള്‍ വീഴ്ത്തിയിരിക്കുന്നത് ദേശീയ ക്രഷായ രശ്മിക മന്ദാനയാണ്. ബോളിവുഡ് സിനിമയായ സിക്കന്ദറിന് വേണ്ടിയാണ് വലിയ പ്രതിഫലം നടിക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സിക്കന്ദര്‍ സല്‍മാന്‍ ഖാനും എആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ഈ ഈദിന് ചിത്രം റിലീസ് ചെയ്യും.