‘ഗുഡ് ബൈ’ പൂർത്തിയായി; രശ്‌മിക മന്ദാന ബോളിവുഡിൽ അരങ്ങേറുന്നത് അമിതാഭ് ബച്ചനൊപ്പം
3 September 2022
തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന നായിക രശ്‌മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത് അമിതാഭ് ബച്ചനൊപ്പം. ‘ഗുഡ് ബൈ’ എന്ന് പേരുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. വികാസ് ബാലിന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന ഗുഡ് ബൈ ഒരു ഫാമിലി കോമഡി ഡ്രാമയാണ്.
പ്രശസ്ത ബോളിവുഡ് താരങ്ങളായ നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച ചിത്രീകരണം ഈ വര്‍ഷം ജൂണില്‍ അവസാനിച്ചിരുന്നു. ഒക്ടോബര്‍ 7ന് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും.