ശിവകാര്‍ത്തികേയന്റെ ‘ബോസി’ൽ നായികയായി രശ്‍മിക മന്ദാന
5 July 2024
തമിഴ് യുവതാരം ശിവകാര്‍ത്തികേയൻ നായകനാകുന്ന ‘ബോസ് ‘ എന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങളാണു ഇപ്പോൾ പുറത്തുവരുന്നത് . സംവിധായകൻ സിബിഒരുക്കുന്ന ഈ ചിത്രത്തില്‍ രശ്‍മിക മന്ദാന നായികയാകുമ്പോള്‍ വില്ലൻ കഥാപാത്രമായി എസ് ജെ സൂര്യ എത്തുന്നു.
അതേസമയം ,ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ചിത്രീകരണം പൂർത്തിയായ അമരൻ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമരന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടന്റെ വേറിട്ട കഥാപാത്രമായതിനാല്‍ ചര്‍ച്ചയാകുന്നുണ്ട്.