ക്രിസ്തുമസ് വിരുന്നിലേക്ക് രാജ്യത്തെ എല്ലാ പുരോഹിതന്‍മാരെയും ബിഷപ്പുമാരെയും ക്ഷണിച്ച് രാഷ്ട്രീയ ക്രിസ്ത്യന്‍ മഞ്ച്


രാജ്യത്തെ എല്ലാ ക്രൈസ്തവ പുരോഹിതന്‍മാരെയും ബിഷപ്പുമാരെയും ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ചുകൊണ്ട് സംഘപരിവാര്‍. സംഘ പരിവാര്‍ സംഘടനയായ രാഷ്ട്രീയ ക്രിസ്ത്യന്‍ മഞ്ചാണ് പരിപാടിയുടെ സംഘാടകര്‍. നാളെ ഡല്‍ഹിയില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രിസഭയിലെ ന്യുനപക്ഷ കാര്യ മന്ത്രി ജോണ്‍ ബിര്‍ളയുടെ നേതൃത്വത്തില്‍ മറ്റൊരു ക്രിസ്തുമസ് വിരുന്നും മേഘാലയ ഹൗസില്‍ സംഘടിപ്പിക്കുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് സംഘപരിവാര്‍ നേരിട്ട് ഒരു ക്രിസ്തുമസ് വിരുന്ന് സംഘടിപ്പിക്കുന്നതും അതിനായി എല്ലാ ക്രൈസ്തവ പുരോഹിതന്‍മാരെയും ക്ഷണിക്കുന്നതും.
മധ്യപ്രദേശ്, യു പി തുടങ്ങിയ സംസ്ഥാനങ്ങളിലെയും ജമ്മു കാശ്മീരിലെ ക്രൈസ്തവ പുരോഹിതന്‍മാരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ ക്രൈസ്തവ സഭകളെ അനുകൂലമാക്കി നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കം കേരളം, ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ വലിയ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ തങ്ങളെ സഹായിക്കുമെന്നാണ് ബി ജെപി കരുതുന്നത്. അതിന്റെ ഭാഗമായാണ് ഈ നീക്കം.