300 സിൽക്ക് സാരികളും കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും; മഹാലക്ഷ്മിക്ക് രവീന്ദർ ഒരുക്കുന്നത് ആർഭാട പൂർണമായ സൗകര്യങ്ങൾ

single-img
7 September 2022

സോഷ്യൽ മീഡിയിൽ ഏതാനും നാളായി ചർച്ചയാണ് തമിഴ് നിർമാതാവ് രവിചന്ദറും നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം. രവീചന്ദറിന്റെവലിയ ശരീരം, രണ്ടാം വിവാഹം എന്നിവ ചൂണ്ടിക്കാണിച്ചാണ് ദമ്പതികൾക്കെതിരെ പരിഹാസം ഉയരുന്നത്.

എന്നാൽ, തങ്ങൾ നല്ലതുപോലെ പരസ്പരം മനസ്സിലാക്കി വിവാ​​ഹം കഴിച്ചവരാണെന്നും അനാവശ്യ അഭിപ്രായങ്ങൾ പറയുന്നവരെ ശ്രദ്ധിക്കുന്നില്ലെന്നുമാണ് താരങ്ങൾ ആവർത്തിക്കുന്നത്. സിനിമാ നിർമാതാവായ രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്ന് വരെ പലരും അധിക്ഷേപ കമന്റുകൾ നടത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ഇരുവരെയും സംബന്ധിച്ച് തമിഴ് മാധ്യമങ്ങളിൽ നിന്നും മറ്റൊരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മഹാലക്ഷ്മിക്കായി ആർഭാട പൂർണമായി ജീവിത സൗകര്യങ്ങളാണ് രവീന്ദർ ഒരുക്കുന്നതെന്നാണ് വിനോദ സൈറ്റായ ഇന്ത്യാ ​ഗ്ലിറ്റ്സിൽ വന്നിരിക്കുന്ന റിപ്പോർട്ട് .

ഇത് പ്രകാരം, 300 സിൽക്ക് സാരികളും കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളുമാണത്രെ രവീന്ദർ മഹാലക്ഷ്മിക്ക് സമ്മാനമായി നൽകിയത്. 75 ലക്ഷം രൂപയുടെ വീടും ഒരുമിച്ച് ജീവിക്കാനായി രവീന്ദർ പണിതിട്ടുണ്ടത്രെ. എന്നാൽ ഈ വാർത്തയോട് രവീന്ദറോ മഹാലക്ഷ്മിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.