റിസർവ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി

single-img
26 December 2023

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ , എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി സന്ദേശം. ഇ-മെയിൽ വഴി സന്ദേശം ലഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചതായി ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെയും റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസിന്റെയും രാജി ആവശ്യപ്പെട്ടുകൊണ്ടാണ് ഭീഷണി സന്ദേശം.

ചൊവ്വാഴ്ച മുംബൈ നഗരത്തിലെ പതിനൊന്ന് ഇടങ്ങളിൽ പതിനൊന്ന് ബോംബാക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശത്തിലുളളത്. എന്നാൽ ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. ഖിലാഫത്ത്. ഇൻഡ്യ@ജിമെയിൽ.കോം എന്ന് പേരുള്ള മെയിൽ ഐഡിയിൽ നിന്ന് ആണ് ഭീഷണി സന്ദേശം അയച്ചിട്ടുളളത്. നിലവിൽ മുംബൈ മാർ​ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .