തോല്‍വിക്കിടയിലും ഹോളി ആഘോഷവുമായി ആര്‍സിബി താരങ്ങൾ

single-img
7 March 2023

രാജ്യത്തെ ആദ്യ വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ടീമിന്റെ ക്യാപ്റ്റന്‍ സ്മൃതി മന്ദാന, എല്ലിസ് പെറി, റിച്ചാ ഘോഷ് തുടങ്ങിയ വമ്പന്മാരൊക്കെ ഉണ്ടെങ്കിലും ആർക്കും കളി ജയിപ്പിക്കാന്‍ ടീമിന് കഴിയുന്നില്ല.

പരാജയത്തിൽ മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിവച്ചത് സ്മൃതി മന്ദാന തുടരുന്നുവെന്ന ട്രോളുകളാണ് ട്വിറ്ററില്‍ കാണുന്നത്. അതേസമയം, ഈ പരിഹാസങ്ങള്‍ക്കും തോല്‍വിക്കുമിടയിലും ഹോളി ആഘോഷിക്കാന്‍ താരങ്ങള്‍ മറന്നില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വനിതാ താരങ്ങളെല്ലാം ആഘോഷത്തിന്റെ ഭാഗമായി.

ഓസ്‌ട്രേലിയയുടെ സൂപ്പർ താരം എല്ലിസ് പെറി, മേഗന്‍ ഷട്ട്, ന്യൂസിലന്‍ഡ് താരം സോഫി ഡിവൈന്‍ തുടങ്ങിയവര്‍ ചിത്രങ്ങളിലുണ്ട്. ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും നിറങ്ങളില്‍ മുങ്ങി കുളിച്ചിരിക്കുകയാണ്. ടീമിലെ താരങ്ങള്‍ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ആര്‍സിബി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.