വൊക്കാബുലറി ശക്തിപ്പെടുത്താന്‍ ശശി തരൂർ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാന്‍ തയ്യാറായിട്ടുണ്ട്: എഎൻ ഷംസീര്‍

21 November 2022

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ കടുത്ത ആരാധാകനാണ് താനെന്ന് വെളിപ്പെടുത്തി കേരള നിയമസഭ സ്‍പിക്കര്‍ എ എന്‍ ഷംസീര്‍. ശശി തരൂരിനെ വേദിയിലിരുത്തി ഷംസീർ നടത്തിയ പ്രശംസയിൽ തരൂരിന്റെ ചില വാക്കുകളുടെ അര്‍ത്ഥത്തിനായി ഡിക്ഷനറി തേടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വൊക്കാബുലറി ശക്തിപ്പെടുത്താന്‍ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാനും താന്‍ തയ്യാറായിട്ടുണ്ടെന്നും ഷംസീര്‍ കൂട്ടിച്ചേർത്തു. ശശി തരൂര്‍ ലോകപ്രസിദ്ധനാണ്. പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കവേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ വെച്ച് തരൂരിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം യുഎന്‍ പ്രതിനിധി ആയിരുന്നുവെന്നും ഷംസീര്‍ ഓർത്തെടുക്കുകയും ഉണ്ടായി.