ഓടുന്നതിനിടയില്‍ എം എം മണിയുടെ കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു

single-img
25 October 2022

എംഎല്‍എയും മുന്‍ മന്ത്രിയുമായ എം എം മണിയുടെ കാറിന്റെ പിന്‍ചക്രം ഓട്ടത്തിനിടയിൽ ഊരിത്തെറിച്ചുപോയി. കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് വെച്ചായിരുന്നു സംഭവം. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അതേസമയം, ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ മണി വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ്. സിപിഎമ്മിൽ തുടരാന്‍ യോഗ്യത ഇല്ലാത്തത് കൊണ്ടാണ് രാജേന്ദ്രനെ പുറത്താക്കിയതെന്ന് എംഎം മണി പറഞ്ഞു. എന്നാൽ തന്നെ പുറത്താക്കാന്‍ നേതൃത്വം കൊടുക്കുന്നത് എം എം മണിയും കെ വി ശശിയുമാണെന്ന് രാജേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു.