പേഴ്‌സണൽ സ്റ്റാഫിന് നിയമനക്കോഴ; ആയുഷ് മന്ത്രാലയത്തിന് പരാതി നൽകി യുവമോർച്ച

single-img
28 September 2023

സംസ്ഥാന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമനക്കോഴ വിഷയത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് പരാതി നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോപണ വിധേയനായ പേഴ്സണൽ സ്റ്റാഫിന് ക്ലീൻ ചിറ്റ് നൽകുകയാണെന്നും പരാതിക്കാരനെ ചോദ്യം ചെയ്യാൻ പോലീസ് കാണിക്കുന്ന ശുഷ്കാന്തി അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും പ്രഫുൽ കൃഷ്ണൻ തന്റെ പരാതിയിൽ പറഞ്ഞു.

പരാതി ലഭിച്ചിട്ട് മാസങ്ങളോളം ഇതിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന മന്ത്രിയുടെ സമീപനം കൈക്കൂലി മന്ത്രിയുടെ അറിവോടെയാണെന്നത് വ്യക്തമാക്കുന്നതായും പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആയുഷ് മന്ത്രാലയത്തിൻ്റെ പേരിൽ നടത്തിയ അഴിമതിയായത് കൊണ്ട് തന്നെ ഈ വിഷയത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് അഭികാമ്യമെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു.