ശ്രീലങ്കയിൽ ഇനി ചെങ്കൊടി പാറും; അനുര ദിസനായകെയ്ക്ക് ആദ്യം അഭിനന്ദനം അറിയിച്ചത് ഇന്ത്യ

single-img
23 September 2024

ശ്രീലങ്കയെ ചുവപ്പ് പുതപ്പിച്ചു പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നാഷനൽ പീപ്പിൾ പവർ സഖ്യത്തിന്റെ നേതാവ് അനുര കുമാര ദിസനായകെയ്ക്ക് ആദ്യം അഭിനന്ദനം അറിയിച്ചത് അയൽ രാജ്യമായ ഇന്ത്യ. നിയുക്ത ശ്രീലങ്കൻ പ്രസിഡന്‍റിനെ നേരട്ടെത്തി ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ്‌ ജായാണ് ഇന്ത്യയുടെ അഭിനന്ദനം അറിയിച്ചത്.

താൻ അനുരയുമായി കൂടികാഴ്ച നടത്തിയെന്നും ഇന്ത്യൻ സർക്കാരിന്‍റെ അനുമോദനസന്ദേശം അദ്ദേഹത്തെ അറിയിച്ചതായും ഹൈക്കമ്മീഷണർ സന്തോഷ്‌ ജാ അറിയിച്ചു . നാഷനൽ പീപ്പിൾ പവർ സഖ്യത്തിന്റെ ( എൻപിപി) അനുര കുമാര ദിസനായകെയെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു.

ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാമത്തെ മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. രണ്ടുവര്ഷങ്ങൾക്ക് മുൻപ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത്‌ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ജയം.