വിമാനത്തിൽ മദ്യപിച്ചെത്തിയ ആൾ സ്ത്രീ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്കു താക്കീത്
എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ സ്ത്രീ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്കു താക്കീതുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. എയർ ഇന്ത്യയുടെ പ്രൊഫഷണൽ രീതിയിൽ ഉള്ളതല്ല എന്നും, സിസ്റ്റമിക് പരാജയത്തിന് കാരണമായി എന്നും ഏവിയേഷൻ റെഗുലേറ്റർ പറഞ്ഞു.
വിമാനക്കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരോടും പൈലറ്റിനോടും ജീവനക്കാരോടും രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബർ 26 ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ സഹയാത്രികന്റെ സിപ്പ് അഴിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തത്. എയർ ഇന്ത്യയുടെ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് യുവതി അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ കത്തയച്ചു ആഴ്ചകൾക്ക് ശേഷം മാത്രമാണ് എയർ ഇന്ത്യ പോലീസിൽ പരാതി നൽകിയത്.