ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്


ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്ബ-കോളയെ വീണ്ടും വിപണിയിലേക്ക് എത്തിച്ച റിലയന്‍സ് പുതിയതായി ചുവടുറപ്പിക്കുന്നത് ഐസ്ക്രീം വിപണിയിലാണ്.
വിപണിയിലെ മല്ലന്മാരായ അമുല്‍, മദര്‍ ഡയറി തുടങ്ങിയ പാലുല്‍പ്പന്ന ബ്രാന്‍ഡുകളുമായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്‌ട്സ് മത്സരിക്കും.മുകേഷ്-അംബാനിയുടെ നേതൃത്വത്തിലുള്ള കമ്ബനി ഗുജറാത്തില്‍ നിന്ന് ആരംഭിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ ഐസ്ക്രീം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണ പദ്ധതിയിടുന്നത്.അമുല്‍, മദര്‍ ഡയറി തുടങ്ങിയ ഡയറി ബ്രാന്‍ഡുകളുമായി നേരിട്ട് മത്സരിക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി, ചില പ്രധാന ഏറ്റെടുക്കലുകള്‍ നടത്താനും കമ്ബനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.