കേരള കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി സാംസ്കാരിക വകുപ്പ് ഉത്തരവ്

single-img
10 November 2022

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിന്നും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കിക്കൊണ്ട് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവർണറെ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയത്. ഇനി
പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ഇവിടെ ചാൻസലറുടെ ചുമതല വഹിക്കും.

സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവനാണ് നിലവിൽ കലാമണ്ഡലം കൽപിത സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ. അറിയപ്പെടുന്ന കലാ സാംസ്കാരിക രംഗത്ത പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതൽ കേരളാ ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലറായിരുന്നിട്ടുള്ളത്.