വൈറല്‍ കട്ടൗട്ടുകൾ എടുത്തുമാറ്റണം എന്ന് പഞ്ചായത്ത്
കോഴിക്കോട്ടെ പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെ കട്ടൗട്ടുകൾ എടുത്തുമാറ്റണം എന്ന് പഞ്ചായത്ത്. ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ഓലിക്കല്‍ ഗഫൂറാണ് കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് പുഴയില്‍നിന്ന് കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടത്.
പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിൽ മുന്നറിയിപ്പുണ്ടായിരുന്നു. ഇതേ തുടർന്നാണ് കട്ടൗട്ടുകൾ എടുത്തു മാറ്റാൻ പഞ്ചായത്തു നിർദ്ദേശം നൽകിയത്. വെച്ചവർ തന്നെ എടുത്തു മാറ്റിയില്ല എങ്കിൽ പഞ്ചായത്തു എടുത്തു നീക്കും എന്നും മുന്നയിപ്പ് നൽകി.
പരാതി ലഭിച്ച ഉടൻതന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇതിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇതെന്ന് ബോധ്യപ്പെടുകയും ചെയ്തുവെന്ന് ഗഫൂർ പറഞ്ഞു.