റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത അടിസ്ഥാനരഹിതം; കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പേരുറ്റില്ലെന്ന് ആരോഗ്യ വകുപ്പ്

single-img
29 June 2024

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പേരുകൾ കേന്ദ്ര നിർദ്ദേശ പ്രകാരം മാറ്റുന്നു എന്ന റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. നെയിം ബോര്‍ഡുകളില്‍ ആ പേരുകളാണ് ഉണ്ടാകുക.

ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് നിര്‍ദേശിച്ച ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍, ആരോഗ്യം പരമം ധനം എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെയല്ലാതെ നടക്കുന്ന പ്രചരണം തെറ്റാണെന്നും ആരോഗ്യവകുപ്പ് അറിയിപ്പിൽ പറഞ്ഞു .

കേന്ദ്ര സർക്കാരിൽ നിന്നും ആവശ്യമായ ഫണ്ട് ലഭിക്കില്ലെന്ന് വന്നപ്പോള്‍ കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയത്.

അതേസമയം ,എന്തു സംഭവിച്ചാലും സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസ്സിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രഖ്യാപനം. എന്നാല്‍ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നപ്പോഴാണ് പേര് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നായിരുന്നു വാര്‍ത്ത.