പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ റിസര്‍വ് ബാങ്ക്

single-img
30 October 2022

ന്യൂഡല്‍ഹി: ‌പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ റിസര്‍വ് ബാങ്ക്. കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ചോദിച്ചതോടെ റിസര്‍വ് ബാങ്ക് ധനനയ സമിതി യോഗം വിളിച്ചു.

നവംബര്‍ മൂന്നിനാണ് യോഗം. തുടര്‍ച്ചയായ ഒമ്ബത് മാസവും ആര്‍.ബി.ഐ ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പമെത്തിയിട്ടില്ല. ഇതോടെയാണ് ധനനയ സമിതി വിളിച്ചുചേര്‍ത്ത് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്. രണ്ടിനും ആറിനും ഇടയില്‍ പണപ്പെരുപ്പം എത്തിക്കുമെന്നാണ് സമിതി നേരത്തേ റിസര്‍വ് ബാങ്കിന് ഉറപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ രാജ്യത്തിന് ആശങ്കയുയര്‍ത്തി ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുകയാണ്. അഞ്ച് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പം. തുടര്‍ച്ചയായ മൂന്ന് പാദത്തിലധികമായി ആറു ശതമാനത്തിലേറെയാണ്. പണപ്പെരുപ്പം ഉയര്‍ന്നതോടെ ഡിസംബറിലും ആര്‍.ബി.ഐ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയേറി. പലിശ വര്‍ധിക്കുന്നത് ജീവിതച്ചെലവ് വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കും.