ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്ബന്റെ ആക്രമണം
11 April 2023
ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്ബന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയില്‍ കയറിയ കൊമ്ബന്‍ ഒരു വീട് തകര്‍ത്തു.
കോളനിയിലെ ലീലയുടെ വീടാണ് കൊമ്ബന്‍ ആക്രമിച്ച് തകര്‍ത്തത്. വീടിന്റെ അടുക്കളയും മുന്‍ വശവും ഇടിച്ചു തകര്‍ത്തു.
ഈ സമയത്ത് ലീലയും മകളും മകളുടെ കുഞ്ഞും വീട്ടിലുണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.