ബിബിസിയുടെ ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു

single-img
28 April 2023

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്വാ യ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ രാജി വെക്കുന്നതായി പ്രഖ്യാപിച്ച് ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ്. ബോറിസിന് വായ്പ ലഭിക്കുന്നതിനായി ഷാർപ്പ് നിയമലംഘനം നടത്തിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഇതിനെ തുടർന്നാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തിൽ തനിക്ക് പകരക്കാരനെ കണ്ടെത്തുന്നത് വരെ ഈ സ്ഥാനത്ത് തുടരുമെന്നും റിച്ചാർഡ് അറിയിച്ചു. ബിബിസിയുടെ ചെയർമാൻ സ്ഥാനത്തേക്കുള്ള റിച്ചാർഡ് ഷാർപ്പിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നടന്നിരുന്നു.

ഷാർപ്പിന്റെ നിയമനത്തിൽ ചട്ടലംഘനം എന്തെങ്കിലും നടന്നിരുന്നോ എന്നതിലായിരുന്നു അന്വേഷണം. അതേസമയം ബിബിസിയുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നതിനാലാണ് തന്റെ രാജിയെന്നും ഷാർപ്പ് അറിയിച്ചു.