മണിപ്പൂരിൽ കലാപം രൂക്ഷം:ചെക്ക്ക്കോൺ മേഖലയിൽ വീടുകൾ തീയിട്ടു
7 August 2023
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നു. ചെക്ക്ക്കോൺ മേഖലയിൽ വീടുകൾ തീയിട്ടു. ക്വക്തയിൽ രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇംഫാൽ വെസ്റ്റിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിലായി. കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. മണിപ്പൂരിലെ കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 5 പൊലീസുകാർക്ക് കൂടി സസ്പെൻഷൻ. നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ സർക്കാരിനെ ബഹിഷ്ക്കരിക്കാൻ മെയ് തെയ് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.