റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് വിടാൻ തയ്യാറെടുക്കുന്നു

single-img
16 July 2024

ഐ പി എൽ 2025ലെ ​ ലേലത്തിന് മുമ്പായി റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് വിടുമെന്ന് റിപ്പോർട്ട്. വൻ ടീമായ ചെന്നൈ സൂപ്പർ കിം​ഗ്സിൽ ധോണിക്ക് പകരക്കാരനായി ഇന്ത്യയുടെ ഈ യുവവിക്കറ്റ് കീപ്പർ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഗുരുതരമായി പരിക്കേറ്റ വാഹനാപകടത്തിന് ശേഷം ക്രിക്കറ്റിലേക്കുള്ള പന്തിന്റെ തിരിച്ചുവരവ് കഴിഞ്ഞ ഐപിഎൽ സീസണിൽ ഏറെ ചർച്ചയായിരുന്നെങ്കിലും ബാറ്റിം​ഗ് പ്രകടനത്തിൽ ടീം ഉടമകൾ സംതൃപ്തരല്ലെന്നാണ് സൂചനകൾ.

ഐ പി എല്ലിലെ കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ കളിച്ച റിഷഭ് പന്തിന് വെറും 448 റൺസാണ് നേടാനായത്. മൂന്ന് മത്സരങ്ങളിൽ അർദ്ധ സെ‍ഞ്ച്വറി നേടി. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തായി ഡൽഹി ക്യാപിറ്റൽസ് ഫിനിഷ് ചെയ്തു. 2021ലായിരുന്നു റിഷഭ് പന്ത് ആദ്യമായി ഡൽഹിയുടെ നായകസ്ഥാനത്ത് എത്തുന്നത്.