ലോകകപ്പ് പ്ലേയിങ് ഇലവനില്‍ റിഷഭ് പന്തിനെ ആദ്യ ഓപ്ഷനായി പരിഗണിക്കണം: ഗംഭീർ
റിഷഭ് പന്തും സഞ്ജു സാംസണും തുല്യനിലവാരമുള്ള താരങ്ങളാന്നും ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ റിഷഭ് പന്തിനെ ആദ്യ ഓപ്ഷനായി പരിഗണിക്കണമെന്നും മുൻ താരം ഗൗതം ഗംഭീർ ‘ ഒരേപോലെ മികച്ച താരങ്ങളാണ് സഞ്ജുവും പന്തും. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഒരു വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കേണ്ടിവന്നാല്‍ ഞാന്‍ റിഷഭ് പന്തിനെ പറയും.
ലീഗിൽ ഐപിഎല്ലില്‍ പന്ത് മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ മുന്‍ നിരയിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. പക്ഷെ റിഷഭ് മധ്യനിര ബാറ്ററാണ്. അഞ്ചിലും ആറിലും ഏഴിലും പന്ത് ബാറ്റ് ചെയ്തിട്ടുണ്ട്’, ഗംഭീര്‍ അഭിപ്രായപ്പെട്ടു . ‘ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷന്‍ നോക്കൂ. ടീമിനെ സംബന്ധിച്ചിടത്തോളം ടോപ് ഓര്‍ഡര്‍ ബാറ്ററിന് പകരം മധ്യനിര ബാറ്ററെയാണ് വേണ്ടത്.
അതിനുപുറമെ പന്ത് ഇടംകൈയ്യന്‍ ബാറ്ററാണ്. പന്ത് വന്നാല്‍ മധ്യനിരയില്‍ വലംകൈയന്‍- ഇടംകൈയന്‍ കോമ്പിനേഷനും നമുക്ക് ലഭിക്കും’, ഗംഭീര്‍ പറയുന്നു.