റിഷഭ് പന്തിനെ ഡെറാഡൂണിൽ നിന്ന് മുംബൈയിലെക്കു മാറ്റും

single-img
4 January 2023

ഡിസംബർ 30 ന് വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ ഡെറാഡൂണിൽ നിന്ന് മുംബൈയിലേക്ക് മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നു. എയർ ആംബുലൻസിൽ ഡെറാഡൂണിലെ മാക്‌സ് ഹോസ്പിറ്റലിൽ നിന്ന് മുംബൈയിലെ കോകിലാബെൻ അംബാനി ഹോസ്പിറ്റലിലേക്കാക്കു മാറ്റാൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ അനുമതി നൽകി.

കൂടുതൽ ചികിത്സയ്‌ക്കും പരിക്കിൽ നിന്ന് കരകയറുന്നതിനുമായി പന്തിനെ ഇന്ന് മുംബൈയിലേക്ക് കൊണ്ടുപോകുമെന്ന് ഡൽഹി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) ഡയറക്ടർ ശ്യാം ശർമ സ്ഥിരീകരിച്ചു.

ഡിസംബർ 30 ന്, ഡൽഹിയിൽ നിന്ന് വീട്ടിലേക്കു പോകുന്നതിനിടെ പുലർച്ചെയാണ് പന്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ചു അപകടം ഉണ്ടാകുന്നത്. അപകടത്തിൽ കാറിനു തീ പിടിക്കുകയായിരുന്നു.

നെറ്റിയിൽ രണ്ട് മുറിവുകൾ, വലത് കാൽമുട്ടിലെ ലിഗമെന്റ് കീറൽ, വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരലിന് പരിക്കേൽക്കുക, പുറകിൽ ഉരച്ചിലുകൾ എന്നിവയുൾപ്പെടെ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, അദ്ദേഹം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട് എന്നാണ് മെഡിക്കൽ ബുള്ളറ്റിൽ പറയുന്നത്.