ഇത് ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടാണ്; മരണവാർത്ത പ്രചരിപ്പിച്ച പൂനം പാണ്ഡേയ്ക്കെതിരെ രൂക്ഷ വിമർശനം
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/02/poonam-1.gif)
സെർവിക്കൽ ക്യാൻസറിനെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനെന്ന പേരിൽ ബോളിവുഡ് നടി പൂനം പാണ്ഡേ ചെയ്തത് മോശം പ്രവർത്തിയാണെന്ന് സോഷ്യൽ മീഡിയ. നടി ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും മരണ വാർത്ത പ്രചരിപ്പിച്ചല്ല ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടതെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു
”അവബോധം സമൂഹത്തിൽ പ്രചരിപ്പിക്കാൻ മറ്റ് വഴികൾ കണ്ടെത്തണമായിരുന്നു”, ”ഇത് ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടാണ്”, ”നിങ്ങൾ നിങ്ങളുടെ അസ്തിത്വത്തെ തന്നെ ഒരു തമാശയാക്കി. ഇത് പരിഹാസ്യമാണ്”, ”ഇത്തരം പ്രവർത്തിയിലൂടെ നിങ്ങളുടെ ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും വികാരങ്ങളെ ചൂഷണം ചെയ്യുക മാത്രമല്ല, പ്രശ്‌നത്തിൻ്റെ ഗൗരവത്തോടുള്ള കടുത്ത അവഗണനയും കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്” എന്നിങ്ങനെയാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ.
ഇതോടൊപ്പം തന്നെ നടിയുടെ സോഷ്യൽ മീഡിയ ഹാന്റിലുകൾ അൺഫോളോ ചെയ്യണമെന്നും റിപ്പോർട്ട് ചെയ്ത് പ്രതിഷേധം അറിയിക്കണമെന്നും കമന്റുകളുണ്ട്. വാർത്തകളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് പൂനത്തിന്റേത് എന്ന് പിടിഐ ഉൾപ്പടെയുള്ള വാർത്ത ഏജൻസികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.