കേരളത്തിൽ ആര്‍ജെഡി പിളര്‍ന്നു; സംസ്ഥാന കമ്മിറ്റി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ആര്‍ജെഡി പിളര്‍ന്നു. നാഷണല്‍ ജനതാദള്‍ എന്ന പേരിൽ സംസ്ഥാന കമ്മിറ്റി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആര്‍ജെഡിയുടെ കേന്ദ്ര നേതൃത്വം എല്‍ജെഡി ലയനത്തിന് കൂട്ടുപിടിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
നിലവിലെ സാഹചര്യത്തിൽ കേരളത്തില്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമായി തുടരും. ഇന്ന് നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ അദ്ധ്യക്ഷനായിരുന്നു. സബ്കമ്മിറ്റിയില്‍ അഞ്ചില്‍ നാല് പേരും പുതിയ പാര്‍ട്ടി രൂപീകരിക്കാമെന്നാണ് ആവശ്യപ്പെട്ടത്.
മെയ് മാസം 28 മുതല്‍ 31 വരെ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്തണമെന്ന് ജോണ്‍ ജോണ്‍ ആവശ്യപ്പെട്ടു. ബിഹാര്‍ സര്‍ക്കാരിന്റെ ചെലവില്‍ ചാര്‍ട്ടേഡ് വിമാനത്തിലാണ് അദ്ദേഹം വന്നതെന്നും അദ്ദേഹത്തെ എങ്ങനെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് അറിയേണ്ടതെന്നും ജോണ്‍ കൂട്ടിച്ചേർത്തു..