ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്

single-img
12 May 2024

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്. സ്‌കൂട്ടറിലെത്തിയ അജ്ഞാത സംഘമാണ് ബോംബെറിഞ്ഞതെന്നാണ് വിവരം. ഇന്ന് രാത്രി 8.15ഓടെയാണ് ആക്രമണം.

കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്. അതേസമയം കെ കെ ശൈലജയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പുപറഞ്ഞ് ആർഎംപി നേതാവ് കെ എസ് ഹരിഹരൻ രംഗത്തെത്തിയിരുന്നു.

തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണെന്നും അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. ബോധപൂർവ്വം ഉദ്ദേശിച്ചതല്ലെന്നും പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാപ്പ് പറയുന്നുവെന്നും കെ എസ് ഹരിഹരൻ ഒരു ചാനൽ പരിപടിയിൽ പറഞ്ഞു