മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി റോഡ് ഗതാഗതം സ്തംഭിച്ചു

single-img
30 July 2024

ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി റോഡ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ മഴയാണ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാക്കിയത്.

പാലക്കാട്-കോഴിക്കോട് റോഡിൽ മോങ്ങം മുതൽ വാറങ്കോട് വരെ പല സ്ഥലങ്ങളിലും റോഡിൽ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ വാറങ്കോട് എം.ബി ഹോസ്പിറ്റലിൻ്റെ താഴെ നിലയിൽ വെള്ളം കയറിയതിനാൽ രോഗികളെ ഇവിടെ നിന്നും മാറ്റുകയും ചെയ്തു. കനത്ത മഴ തുടരുന്ന സാഹചര്യമായതിനാൽ ജലനിരപ്പ് ഇനിയും കൂടാനാണ് സാധ്യത.

മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കു മുകളിൽ മരങ്ങൾ പതിച്ചത് കൊണ്ട് പല സ്ഥലങ്ങളിലും വൈദ്യുതി ഇല്ലാത്ത അവസ്ഥയിലുമാണ്. അതേസമയം ജില്ലയിലെ മുഴുവൻ വിദ്യാഭാസ സ്ഥാപനങ്ങൾക്കു അവധി നൽകിയത് വലിയ ആശ്വാസമായി .