തുടർച്ചയായ നിയമ ലംഘനങ്ങൾ; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി

single-img
29 November 2023

തുടർച്ചയായ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. ഗതാഗത സെക്രട്ടറി 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത് . നിയമലംഘനങ്ങൾ ഇനിയും ബസ് ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു .

കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. ഇതിന്റെ നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു.
റോബിൻ ബസ് സംസ്ഥാന സർക്കാരിനെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന നിലപാടിലായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവും എംവിഡിയും. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം ബസിനെതിരെ മോട്ടോർ വാഹനവകുപ്പ് പിഴയിടുകയും പിന്നാലെ ബസ് കഴിഞ്ഞ എംവിഡി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

നിലവിൽ ഈ വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്.