വികാരങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി റോബോട്ടുകളും ചിരിക്കും; പരീക്ഷണം വിജയമാക്കി ശാസ്ത്രജ്ഞർ

single-img
15 September 2022

മനുഷ്യരെപ്പോലെ വികാരങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി ചിരിക്കാൻ സാധിക്കുന്ന റോബോട്ടുകളെ വികസിപ്പിച്ചെടുത്ത് ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ. മനുഷ്യരുമായുള്ള റോബോട്ടുകളുടെ സ്വാഭാവിക സംഭാഷണങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എറിക്ക എന്ന ചിരിക്കുന്ന റോബോട്ട് വികസിപ്പിച്ചത്.

പരീക്ഷണശേഷം യൂണിവേഴ്‌സിറ്റിയിലെ ആണ്‍കുട്ടികളും റോബോട്ടും തമ്മിലുള്ള 80-ലധികം സ്പീഡ്-ഡേറ്റിംഗ് ഡയലോഗുകളില്‍ നിന്ന് അവര്‍ പരിശീലന ഡാറ്റ ശേഖരിച്ചു. ആരംഭത്തിൽ നാല് സ്ത്രീ അമച്വര്‍ അഭിനേതാക്കള്‍ റോബോട്ടിന്റെ സംഭാഷണങ്ങളെ ടെലിഓപ്പറേറ്റ് ചെയ്യുകയാണുണ്ടായത്.പിന്നീട് സംഭാഷണങ്ങളുടെ ഡാറ്റയില്‍ നിന്ന് വ്യത്യസ്തമായ ചിരികളെ ഗവേഷകര്‍ വ്യാഖ്യാനിച്ചെടുത്തു.

ഏകാന്തമായ സാഹചര്യത്തിലെ ചിരികള്‍, സാമൂഹികമായ ചിരികള്‍ (നര്‍മ്മം ഉള്‍പ്പെടാത്തവ, മര്യാദയുള്ളതോ ലജ്ജാകരമായതോ ആയ ചിരി പോലുള്ളവ), സന്തോഷത്തിന്റെ ചിരി എന്നിങ്ങനെ വ്യാഖ്യാനിച്ചു. ഈ ഡാറ്റ ഉപയോഗിച്ച് പിന്നീട് ചിരിക്കണമോ എന്ന് തീരുമാനിക്കുന്നതിനും അനുയോജ്യമായ ചിരി തിരഞ്ഞെടുക്കുന്നതിനും ഒരു മെഷീന്‍ ലേണിംഗ് സിസ്റ്റത്തിന് നിര്‍ദേശം നല്‍കാന്‍ സാധിക്കും. രണ്ടുമനുഷ്യർ നടത്തുന്നതുപോലെ സ്വാഭാവികമായ രീതിയില്‍ റോബോട്ടുമായി സംഭാഷണം സാധ്യമാകണമെങ്കില്‍ 20 വര്‍ഷത്തിലേറെ സമയമെടുക്കുമെന്ന് ഇനോ കൂട്ടിച്ചേര്‍ത്തു.