കടലിലൂടെയുള്ള തടി ബോട്ടില്‍ ഒരു മാസം നീണ്ട അപകടകരമായ യാത്രയ്ക്ക് ശേഷം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യയില്‍
ഇന്തോനേഷ്യ: കടലിലൂടെയുള്ള തടി ബോട്ടില്‍ ഒരു മാസം നീണ്ട അപകടകരമായ യാത്രയ്ക്ക് ശേഷം 185 ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്നു.
എന്നാല്‍, ഇതിനിടെ ഏതാണ്ട് 26 ഓളം പേര്‍ മരിച്ചെന്ന് യുഎന്‍ ഏജന്‍സി അറിയിച്ചു. ഏതാണ്ട് 200 ഓളം അഭയാര്‍ത്ഥികളുമായാണ് തടി ബോട്ട് മ്യാന്മാറില്‍ നിന്നും യാത്ര ആരംഭിച്ചത്. കടലിലൂടെയുള്ള ഏതാണ്ട് ഒരു മാസം നീണ്ട യാത്രയ്ക്കിടെ കടല്‍ച്ചൊരുക്കും നിര്‍ജ്ജലീകരണവും ഭക്ഷണത്തിന്‍റെ ദൗര്‍ബല്യവും മൂലമാണ് ഇത്രയേറെ അഭയാര്‍ത്ഥികള്‍ മരിച്ചത്.
ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്ന അഭയാര്‍ത്ഥികളില്‍ മിക്കവും ദുര്‍ബലരും ക്ഷീണതരുമാണ്. കഴിഞ്ഞ നവംബര്‍ അവസാനമാണ് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്ബില്‍ നിന്നും ഇവര്‍ തടിബോട്ടില്‍ ഇന്തോനേഷ്യ ലക്ഷ്യമാക്കി യാത്രതിരിച്ചതെന്ന് എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥികളില്‍ ഒരാളായ റോസിദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. “ഞങ്ങളില്‍ 20 പേരെങ്കിലും ഉയര്‍ന്ന തിരമാലകളും രോഗികളും കാരണം കപ്പലില്‍ മരിച്ചു, അവരുടെ മൃതദേഹങ്ങള്‍ കടലിലേക്ക് വലിച്ചെറിയപ്പെട്ടു” എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. എത്തിചേര്‍ന്ന അഭയാര്‍ത്ഥി സംഘത്തില്‍ 83 മുതിര്‍ന്ന പുരുഷന്മാരും 70 മുതിര്‍ന്ന സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസങ്ങളില്‍ ഇന്തേനേഷ്യയില്‍ എത്തിചേര്‍ന്ന നാലാമത്തെ അഭയാര്‍ത്ഥി ബോട്ടാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. ബുദ്ധമത രാജ്യമായ മ്യന്മാറില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന വിഭാഗമാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍. മ്യാന്മാറില്‍ നിന്നും ഇവര്‍ ബംഗ്ലാദേശിലേക്കും മലേഷ്യയിലേക്കുമാണ് അഭയാര്‍ത്ഥികളായി എത്തുന്നത്. പലപ്പോഴും ഒരു സുരക്ഷിതത്വവുമില്ലാത്ത തടികൊണ്ട് പ്രദേശികമായി നിര്‍മ്മിക്കപ്പെട്ട ബോട്ടുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ ഇരട്ടി അഭയാര്‍ത്ഥികളുമായാണ് ഇത്തരം സംഘങ്ങള്‍ യാത്രതിരിക്കുന്നത്. ഇതില്‍ പല സംഘങ്ങളും യാത്ര പൂര്‍ത്തിയാക്കാറ് പോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.