ഇന്ത്യന്‍ ടീമിന്റെ ഏക്കാലത്തെയും മികച്ച നായകനാണ് രോഹിത് ശര്‍മ്മ: വിരാട് കോലി
11 April 2024
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏക്കാലത്തെയും മികച്ച നായകനാണ് രോഹിത് ശര്‍മ്മ എന്ന് വിരാട് കോഹ്ലി.ഞാനും രോഹിതും 15-16 വര്‍ഷത്തോളമായി ഒരുമിച്ച് കളിക്കുന്നു. അത് ഒരു മികച്ച യാത്രയായിരുന്നു. നിലവിൽ ഞങ്ങള്‍ 2-3 സീനിയര്‍ താരങ്ങള്‍ മാത്രമായിരിക്കുന്നു. ഇത്രയധികം ദൂരം ഞങ്ങള്‍ ഒന്നിച്ച് പിന്നിടുമെന്ന് ഒരിക്കലും കരുതിയില്ല . – കോലി പറഞ്ഞു.
കരിയറിലെ രോഹിത് ശര്‍മ്മയുടെ വളര്‍ച്ച ഞാന്‍ കണ്ടിരുന്നു. ഒരു താരമായി രോഹിത് കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കി. ഇപ്പോള്‍ രോഹിത് ഇന്ത്യന്‍ ടീമിന്റെ നായകനാണ്. ഇന്ത്യന്‍ ടീമിന്റെ ഏക്കാലത്തെയും മികച്ച നായകനാണ് രോഹിത് ശര്‍മ്മയെന്നും കോലി വ്യക്തമാക്കി.