ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കവെ പരുക്ക്; രോഹിത് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

7 December 2022

ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ളാദേശിന്റെ മുഹമ്മദ് സിറാജ് രണ്ടാം ഓവറിലെ നാലാം പന്തിൽ സ്ലിപ്പിൽ നിൽക്കെ ബംഗ്ലാദേശ് ഓപ്പണർ അനാമുൽ ഹഖിൻ്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കവെയാണ് രോഹിതിൻ്റെ ഇടതുകൈക്ക് പരുക്കേറ്റത്.
കൈയിൽ വന്ന ക്യാച്ച് നിലത്തിട്ട രോഹിതിനെ ഉടൻ ഇന്ത്യൻ ടീമിൻ്റെ വൈദ്യ സംഘം പരിശോധിച്ചു. പിന്നാലെ രോഹിത് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. മധ്യപ്രദേശ് താരം രജത് പാടിദാർ രോഹിതിനു പകരം ഫീൽഡ് ചെയ്യാനിറങ്ങി.
ആകസ്മികമായി പരുക്കേറ്റ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ രോഹിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്കാൻ ചെയ്തു എന്നാണ് ബിസിസിഐ നൽകുന്ന വിവരം. രോഹിതിൻ്റെ അഭാവത്തിൽ ഉപനായകൻ കെഎൽ രാഹുൽ ക്യാപ്റ്റൻസി ചുമതല ഏറ്റെടുത്തു.