ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടം കാലിൽ ടാറ്റൂ ചെയ്തു; അര്‍ജന്റീനന്‍ വനിതാ ഫുട്‌ബോള്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം


പോർച്ചുഗൽ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടം ടാറ്റൂ ചെയ്തതിന് അര്‍ജന്റീനയുടെ വനിതാ ഫുട്‌ബോള്‍ ടീം താരം യമില റോഡ്രിഗസിനെതിരെ സൈബര്‍ ആക്രമണം. നിലവിലെ അര്‍ജന്റീനന്‍ ലോകകപ്പ് ടീമില്‍ ഉള്ള താരം ലയണല്‍ തങ്ങളുടെ രാജ്യത്തെ സൂപ്പർ താരമായ മെസ്സിക്ക് പകരം പോര്‍ച്ചുഗല്‍ താരത്തെ ആരാധിച്ചതിന് ആണ് അര്‍ജന്റീനന്‍ ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്.
എന്തായാലും, തനിക്ക് ഈ വിമര്‍ശനങ്ങള്‍ സഹിക്കാന്‍ ആകുന്നില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും താരം സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞു. അടുത്തിടെ അന്തരിച്ച അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണയുടെയും റൊണാള്‍ഡോയുടെയും ടാറ്റൂ ആണ് യാമില റോഡ്രിഗസിന്റെ കാലില്‍ ഉള്ളത്.
‘മെസ്സി ദേശീയ ടീമിലെ ഞങ്ങളുടെ ക്യാപ്റ്റനാണ്, എന്നാൽ എന്റെ പ്രചോദനവും ആരാധന പാത്രവും റൊണാള്‍ഡോ ആണെന്ന് ഞാന്‍ പറയുന്നതുകൊണ്ട്, ഞാന്‍ മെസ്സിയെ വെറുക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ല, -യമില പറഞ്ഞു. എപ്പോഴാണ് ഞാന്‍ മെസ്സി വിരുദ്ധനാണെന്ന് പറഞ്ഞത് ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറയുന്നത് നിര്‍ത്തുക, ഞാന്‍ ശരിക്കും ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്, നമ്മുടെ രാജ്യത്തെ കളിക്കാരെ മാത്രമേ സ്‌നേഹിക്കാവൂ എന്ന് നിയമം ഇല്ല എന്നും യമില കൂട്ടിച്ചേര്‍ത്തു.