കേരളത്തിന്റെ സമാധാനം തകര്‍ക്കല്‍ ലക്‌ഷ്യം; ട്രെയിനിലെ ആക്രമണത്തിൽ അടിവേര് കണ്ടെത്തണം: ഇ പി ജയരാജന്‍

single-img
3 April 2023

ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാർക്കെതിരെ എലത്തൂരില്‍ നടന്നത് ആസൂത്രിത ഭീകരപ്രവര്‍ത്തനമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേരളത്തിന്റെ സമാധാനം തകര്‍ക്കല്‍ ആണ് ലക്ഷ്യം. ഇതിന്റെ അടിവേര് കണ്ടെത്തണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു .

ഇപ്പോൾ ദേശീയതലത്തിലും സംസ്ഥാനതലത്തിലും പൊലീസ് സംവിധാനം അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയിഫിയാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. ഉള്ളത്. അതേസമയം, പ്രതികളാരും പിടിയിലായതായി വിവരം ലഭിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിട്ടുണ്ട്. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഡിജിപി അജിത് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.