മുസ്ലീം പെൺകുട്ടികളെ വലയിലാക്കാൻ ഹിന്ദുക്കളെ ഉദ്ബോധിപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ആർഎസ്എസ്

11 April 2023

മുസ്ലീം പെൺകുട്ടികളെ വലയിലാക്കി അവരെ സനാതന മതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഹിന്ദുക്കളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് പ്രചരിക്കുന്ന കത്ത് “തികച്ചും വ്യാജം” എന്ന് ആർഎസ്എസ്.
കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ഉറവയായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) ലെറ്റർഹെഡിൽ എഴുതിയ രണ്ട് പേജുള്ള കത്ത് ആണ് പ്രചരിക്കുന്നത്. ബജ്‌റംഗ്ദളിനും ഹിന്ദു സേനയ്ക്കും ഉൾപ്പെടെയുള്ളവർക്ക് ഉള്ള ആഹ്വനം ആണ് കത്തിലിള്ളത്.
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ കത്ത് പൂർണമായും വ്യാജമാണെന്ന് ആർഎസ്എസ് മാധ്യമ ബന്ധങ്ങളുടെ മേധാവി സുനിൽ അംബേക്കർ ട്വീറ്റ് ചെയ്തു.
“ഫേക്ക്” എന്ന് അടയാളപ്പെടുത്തി അദ്ദേഹം കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.