ഹിറ്റ്ലറുടെ ചെയ്തികളെ അംഗീകരിച്ച് അതാണ് ശരിയെന്ന് വാഴ്ത്തിയ കൂട്ടരാണ് ആർഎസ്എസ്: മുഖ്യമന്ത്രി


ജർമ്മനിയിൽ ഹിറ്റ്ലർ നടപ്പാക്കിയ ആശയമാണ് ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് ജില്ലയിൽ കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതിക്കെതിരായ റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്‌ലർ നടപ്പാക്കിയ രീതിയെ ലോകമാകെ അപലപിച്ചു. എന്നാൽ അപ്പോൾ ഹിറ്റ്ലറുടെ ചെയ്തികളെ അംഗീകരിച്ച് അതാണ് ശരിയെന്ന് വാഴ്ത്തിയ കൂട്ടരാണ് ആർഎസ്എസ്. അവർ ഘട്ടത്തിൽ പ്രഖ്യാപിച്ചത് രാജ്യത്തിൻറെ ആഭ്യന്തരപ്രശ്നം എങ്ങനെ പരിഹരിക്കും എന്നതിന് ഹിറ്റ്ലർ കാണിച്ചിരുന്നു എന്നാണ്.
അങ്ങിനെയുള്ള മാതൃകയാണ് അംഗീകരിക്കേണ്ടതെന്നാണ് അവരുടെ നിലപാട്. ഹിറ്റ്ലറുടെ ആശയം പൂണ്ണമായും സ്വാംശീകരിച്ചാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. nammude രാജ്യത്തിനെ ഒരു മതാധിഷ്ടിത രാഷ്ട്രമാക്കണമെന്നാണ് ആർഎസ്എസ് നിലപാട്. തങ്ങളുടെ ഇഷ്ടത്തിനനുസരടിച്ച് എന്തും ചെയ്യുക എന്ന നിലപാടാണ് കേന്ദ്രഭരണാധികാരികൾ സ്വീകരിച്ചിട്ടുള്ളത്.
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് തന്നെ അതിനുള്ള ഉദാഹരണമാണ്. അതിനെ ഒരിക്കലും അംഗീകരിക്കാം കഴിയില്ല. സിഎഎ നിയമം മനുഷ്യത്വ വിരുദ്ധമാണ്. മൗലികാവകാശത്തെ ഹനിക്കുന്ന നിയമമാണത്. പൗരത്വ നിയമ ഭേദഗതി കേരളം അംഗീകരില്ലിന്നെയും നടപ്പാക്കില്ലെന്നും ആവർത്തിച്ചു പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.