റഷ്യയുടെ ബഹിരാകാശ ഗവേഷണനിലയം; ഇന്ത്യ ഉൾപ്പെടെ ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ഇടം നല്‍കും
25 July 2023
ബഹിരാകാശത്ത് റഷ്യ നിര്‍മിക്കുന്ന ഗവേഷണനിലയത്തില്‍ ബ്രിക്‌സ് കൂട്ടായ്മയില്‍ അംഗങ്ങളായ ബ്രസീല്‍, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് ഇടം നൽകാൻ തീരുമാനം . റഷ്യന്‍ ബഹിരാകാശ സ്റ്റേഷന്റെ ആദ്യഘട്ടം 2027 ല്‍ നിര്‍മാണം ആരംഭിച്ച് 2032 ല്‍ പ്രവര്‍ത്തനക്ഷമമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യയും അമേരിക്കയും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലുള്ള രാജ്യാന്തര ബഹിരാകാശ നിലയം അപ്പോഴേക്കും ഡീ കമ്മിഷന്‍ ചെയ്യും. ഉക്രെയ്‌നില്‍ റഷ്യ അധിനിവേശം നടത്തിയതിനെ തുടര്‍ന്നാണ് ബഹിരാകാശനിലയ സഹകരണം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു.