പരസ്യപ്രസ്താവനകളില്‍ ഭീഷണിയുടെ സ്വരം; എം എം മണിക്കും കെ വി ശശിക്കുമെതിരെ പരാതി നൽകുമെന്ന് എസ് രാജേന്ദ്രൻ

single-img
27 October 2022

എംഎല്‍എയു മുൻ മന്ത്രിയുമായ എം എം മണിക്കും കെ വി ശശിക്കുമെതിരെ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എം എം മണി തനിക്കെതിരെ പരസ്യപ്രസ്താവനകളില്‍ ഭീഷണിയുടെ സ്വരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എം എം മണി മൂന്നാര്‍ സഹകരണ ബാങ്ക് ഹൈഡല്‍ പാര്‍ക്കില്‍ നടത്തിയ നിക്ഷേപവും റിസോര്‍ട്ട് വാങ്ങിയതിന് പിന്നിലും ക്രമക്കേടുള്ളതായി ആക്ഷേപമുണ്ട്. സിപിഎം സംസ്ഥാന നേതൃത്വത്തിന് നല്‍കുന്ന പരാതിയില്‍ ഈ വിവരങ്ങളും . സിപിഐയിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ സിപിഎം വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.