വിശദീകരണം തേടിയുള്ള നോട്ടീസ് അത്ഭുതപ്പെടുത്തുന്നതെന്ന് സച്ചിൻ പൈലറ്റ്
രാജസ്ഥാനിൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപിയുടെ ഭരണകാലത്തെ സംസ്ഥാനത്തെ അഴിമതി ചോദ്യം ചെയ്യുന്നത് എങ്ങനെയാണ് പാർട്ടി വിരുദ്ധമാകുന്നത് എന്നായിരുന്നു സച്ചിൻ പൈലറ്റിന്‍റെ ചോദ്യം. പറഞ്ഞത് ചെയ്യുന്നവരാണ് കോൺഗ്രസ് എന്ന് ജനങ്ങൾ മനസ്സിലാക്കണമെങ്കിൽ അഴിമതിക്കെതിരെ നടപടി വേണം.
ഈ വെറും ആറ് മാസം മാത്രമാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. പ്രതിഷേധം സംഘടിപ്പിച്ചതിന് വിശദീകരണം തേടിയുള്ള നോട്ടീസ് അത്ഭുതപ്പെടുത്തുന്നതെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു. ബിജെപി നടത്തിയ അഴിമതിക്കെതിരെ നാല് വർഷമായിട്ടും നടപടിയെടുക്കാത്തതിനെതിരെയാണ് സച്ചിൻ പൈലറ്റ് ഏകദിന ഉപവാസം നടത്തിയത്. നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
സച്ചിൻ പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് രാജസ്ഥാന്‍റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രണ്‍ധാവ ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ, പ്രശ്നപരിഹാരത്തിനായി മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ഹൈക്കമാന്‍റ് നിയോഗിക്കുകയും ചെയ്തിരുന്നു.