ബോളിവുഡ് അരങ്ങേറ്റത്തിന് സച്ചിൻ്റെ മകൾ സാറ തെണ്ടുൽക്കർ

single-img
18 July 2024

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ്റെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ രങ്ങേറാന് ഒരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മുംബെെയിൽ നിർത്തിയിട്ടിരിക്കുന്ന ഒരു വാനിലേയ്ക്ക് കയറുന്ന സാറയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ബോളിവുഡ് ആരാധകർ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്.

തിളങ്ങുന്ന നീല നിറമുള്ള മിനി ​ഗൗൺ ആയിരുന്നു സാറ ധരിച്ചിരുന്നത്. ഈ വീഡിയോയിപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. സാറയ്ക്ക് അഭിനയത്തോട് താത്പര്യമുണ്ടെന്ന് ഇതിനുമുൻപും റിപ്പോർട്ടുകൾ വന്നിരുന്നു.

അപ്പോഴാണ് റിപ്പോർട്ടുകളെ സത്യമാക്കുന്ന വിധത്തിൽ പുതിയ വീഡിയോയും സോഷ്യൽമീഡിയ ലോകം ആഘോഷിക്കുന്നത്. താരത്തിൻ്റെ ബോളിവുഡ് പ്രവേശനം ഉടൻതന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.