ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ; പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്
മലയാളികൾക്ക് ഒരിക്കൽ കൂടി അഭിമാനമായി കോഴിക്കോട് മാറുന്നു . ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ നഗരം . നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ ഏറ്റവും പുതിയ ഏറ്റവും പുതിയ കണക്കുപ്രകാരം സുരക്ഷിത നഗരങ്ങളിൽ പത്താം സ്ഥാനം നേടി കോഴിക്കോട് നഗരം.19 നഗരങ്ങളുള്ള പട്ടികയിൽ പത്താം സ്ഥാനത്താണ് കോഴിക്കോട്.
കുറ്റകൃത്യങ്ങളുടെ നിരക്കിലാവട്ടെ താരതമ്യേന കുറവുളള നഗരങ്ങളാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിലുളളത്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എന്‍ സി ആര്‍ ബി പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമവും മറ്റു പ്രത്യേക നിയമങ്ങൾ പ്രകാരമുളള കേസുകളെ അടിസ്ഥാനമാക്കിയായിരുന്നു പട്ടിക. നേരത്തെ യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് കോഴിക്കോട് അർഹമായിരുന്നു.
കോഴിക്കോട് ഒരു ലക്ഷം ജനങ്ങള്‍ക്ക് 397.5 കുറ്റകൃത്യങ്ങൾ എന്നാണ് കണക്ക്. 20 ലക്ഷത്തിന് മുകളില്‍ ജനസംഖ്യ വരുന്ന നഗരങ്ങള്‍ക്കാണ് റാങ്കിങ്. 19 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിൽ നിന്ന് കൊച്ചിയും ഉണ്ട്. കൊല്‍ക്കത്ത, ചെന്നൈ, കോയമ്പത്തൂർ എന്നീ നഗരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത്. നേരത്തെ യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന ബഹുമതി കോഴിക്കോട് സ്വന്തമാക്കിയിരുന്നു.