സംഘപരിവാർ പ്രതിഷേധത്തിന് ഇരയായ ബേഷാരം ഗാനരംഗിൽ നിന്ന് ദീപിക പദുക്കോണിന്റെ കാവി ബിക്കിനി നീക്കം ചെയ്തില്ല എന്ന് റിപ്പോർട്ട്
ഷാരൂഖ് ഖാനും ദീപികയും പ്രധാനവേഷത്തിലെത്തുന്ന പത്താൻ സിനിമയിലെ ബേഷാരം ഗാനത്തിലെ കാവി ബിക്കിനി രംഗം നീക്കം ചെയ്തില്ല എന്ന് റിപ്പോർട്ട്. ബേഷാരം രംഗ് എന്ന ആദ്യ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിവാദത്തിന് വഴി വെച്ചതായിരുന്നു ഈ പാട്ടിലെ ദീപിക പദുക്കോണിന്റെ കാവി ബിക്കിനി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും സംസ്ഥാന നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതമും ഉൾപ്പെടെയുള്ളവർ ദീപിക പദുക്കോണിന്റെ “കാവി” ബിക്കിനിയെയും ഷാരൂഖിന്റെ “പച്ച” ഷർട്ടിനെയും വിമർശിച്ചു രംഗത്ത് വന്നിരുന്നു.
അതേസമയം ബേഷാരം രംഗിലെ ഗാനത്തിലെ സ്വർണ്ണ നീന്തൽ വസ്ത്രത്തിൽ ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ വൈറൽ “സൈഡ് പോസ്” സെൻസർ ചെയ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ട് എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ അണിയറ പ്രവർത്തകർ ഇതുവരെയും തയ്യാറായിട്ടില്ല.
ദീപികയുടെ “സൈഡ് പോസ് കൂടാതെ, ‘ബഹുത് താങ് കിയ’ എന്ന വരികളിലെ നൃത്ത ചലനങ്ങളുടെ നിതംബത്തിന്റെ ക്ലോസ് അപ്പ് ഷോട്ടും ദൃശ്യങ്ങൾ നീക്കം ചെയ്യുകയോ വെട്ടിച്ചുരുക്കി പകരം അനുയോജ്യമായ ഷോട്ടുകൾ നൽകുകയോ ചെയ്തു. എന്നിരുന്നാലും, വലിയ തിരിച്ചടിക്ക് കാരണമായ ഓറഞ്ച് ബിക്കിനിയുടെ ഷോട്ടുകൾ നിലനിർത്തിയിട്ടുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല എന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പത്താൻ’ എന്ന സിനിമയിൽ നിരവധി മാറ്റങ്ങൾ നടപ്പിലാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) മുമ്പ് നിർദ്ദേശിച്ചിരുന്നു.