സഹയോഗ്; റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി പുതിയ പേര്
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി പുതിയ പേര്.
ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേര് സഹയോഗ് എന്നാക്കി മാറ്റി. സ്റ്റേഷനുകളിലെ പഴയ ബോര്‍ഡുകള്‍ നീക്കി സഹയോഗ് എന്ന പുതിയ ബോര്‍ഡുകളും സ്ഥാപിച്ചുകഴിഞ്ഞു.
പേരുമാറ്റം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും സഹയോഗ് എന്നുമാത്രമാണ് ഇപ്പോള്‍ എഴുതിയിട്ടുള്ളത്. ഇത് ഇന്‍ഫര്‍മേഷന്‍ സെന്ററാണെന്ന് യാത്രക്കാരില്‍ പലര്‍ക്കും പിടികിട്ടുന്നില്ല. മുമ്ബ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൂചനാ കേന്ദ്ര്, വിവരങ്ങള്‍ നല്‍കുന്ന സ്ഥലം എന്നിങ്ങനെ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയിരുന്നു.
റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പേര് സഹയോഗ് എന്നാക്കിമാറ്റാന്‍ റെയില്‍വേ ബോര്‍ഡ് എല്ലാ മേഖലാകേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. പാലക്കാട് ഡിവിഷനില്‍ ഒക്ടോബര്‍ 27-നകം പേരുമാറ്റാന്‍ നിര്‍ദേശം വന്നതിനാല്‍ എല്ലായിടത്തും മാറ്റിക്കഴിഞ്ഞു.